പെരിങ്ങമല മാലിന്യപ്ലാന്റ് : പഞ്ചായത്ത് ഓഫീസ് വളഞ്ഞ് നാട്ടുകാരുടെ സങ്കടജാഥതിരുവനന്തപുരം: പാലോട് പെരിങ്ങമ്മലയില്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പ്രദേശത്ത് മാലിന്യസംസ്‌കരണപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയസമരം ശക്തമായി. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്. സമരക്കാര്‍ പദ്ധതി പ്രദേശത്ത് നിന്ന് ആറ് കിലോമീറ്ററോളം കാല്‍നടയായി പഞ്ചായത്ത് ഓഫീസിനുമുന്നിലെത്തി പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. വിളപ്പില്‍ശാല സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരിയും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. പ്ലാന്റ് സ്ഥാപിച്ചാല്‍ മൂന്നു താലൂക്കുകളിലായുള്ള 30ലധികം കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. പദ്ധതിപ്രദേശത്തെ സ്ഥിരം സമരപ്പന്തലില്‍ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

RELATED STORIES

Share it
Top