പെപ് ഗാര്‍ഡിയോളക്ക് മാനേജര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരംലണ്ടന്‍: ലീഗ് മാനേജര്‍സ് അസോസിയേഷന്റെ മികച്ച പരിശീലകനുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളക്ക്. ഈ സീസണില്‍ സിറ്റിയെ ചരിത്ര വിജയത്തിലേക്ക് നയിച്ചതാണ് ഗാര്‍ഡിയോളയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പ്രീമിയര്‍ ലീഗ് കൂടാതെ ഇത്തവണ ലീഗ് കപ്പും സിറ്റി സ്വന്തമാക്കിയിരുന്നു. 100 പോയിന്റുകള്‍ നേടി പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടുന്ന ആദ്യ ടീമെന്ന നേട്ടത്തിലേക്കാണ് സിറ്റിയെ ഗാര്‍ഡിയോള എത്തിച്ചത്. കൂടാതെ 106 ഗോളുകളാണ് സിറ്റി ഈ സീസണില്‍ അടിച്ചെടുത്തത്. ഈ സീസണില്‍ 38 മല്‍സരങ്ങളില്‍ 32 മല്‍സരങ്ങളും സിറ്റി വിജയിച്ചിരുന്നു.ലിവര്‍പൂള്‍ കോച്ച് ജര്‍ഗന്‍ ക്ലോപ്, ബേണ്‍ലിയുടെ സീന്‍ ഡൈഷ്, കാര്‍ഡിഫ് മാനേജര്‍ നീല്‍ വാര്‍നോക്, വോള്‍വ്‌സ് കോച്ച് നുനോ എസ്പിരിറ്റോ സാന്റോസ്, അക്കറിങ്ടണ്‍ സ്റ്റാന്‍ലി കോച്ച് ജോണ്‍ കോള്‍മാന്‍ എന്നിവരെ മറികടന്നാണ് ഗ്വാര്‍ഡിയോള അവാര്‍ഡ് സ്വന്തമാക്കിയത്.

RELATED STORIES

Share it
Top