പെപ്‌സി സമരം ഒത്തുതീര്‍ന്നു : ഇന്നു മുതല്‍ ഫാക്ടറി പ്രവര്‍ത്തിക്കുംതിരുവനന്തപുരം: ലേബര്‍ കമ്മീഷണര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കഞ്ചിക്കോട് പെപ്‌സികോയിലെ തൊഴില്‍ സമരം ഒത്തുതീര്‍ന്നു. ഒപ്പുവച്ച കരാര്‍ പ്രകാരം ഫാക്ടറി ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കരാര്‍ അനുസരിച്ച് 246 കരാര്‍ തൊഴിലാളികളെ നിലവിലുള്ള രണ്ടു കോണ്‍ട്രാക്റ്റര്‍മാരുടെ കീഴില്‍ ലയിപ്പിക്കും. അതില്‍ 30 തൊഴിലാളികളുടെ കാര്യത്തില്‍ ദീര്‍ഘകാല ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അനുസരിച്ച് യൂനിയനുകളുമായി ചര്‍ച്ച ചെയ്തു പരിഹാരമുണ്ടാക്കും. റൊട്ടേഷന്‍ വ്യവസ്ഥയില്‍ കോണ്‍ട്രാക്റ്റര്‍ കമ്പനിക്ക് തൊഴിലാളികളെ നല്‍കണം. അവര്‍ക്ക് നിശ്ചിത തോതില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനാണിത്. ഇതില്‍ വിവേചനം കാട്ടാന്‍ പാടില്ലെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.

RELATED STORIES

Share it
Top