പെന്‍സില്‍ തുമ്പില്‍ വേള്‍ഡ്കപ്പ് മാതൃകയൊരുക്കി സൂരജ്കുമാര്‍

വടക്കാഞ്ചേരി: പെന്‍സില്‍ തുമ്പില്‍ വേള്‍ഡ് കപ്പ് മാതൃകയൊരുക്കി ഇരട്ടക്കുളങ്ങര നടുത്തറ സ്വദേശി സൂരജ് കുമാര്‍ (30). ചെറിയ കടലാസ് പെന്‍സിലിന്റെ തുമ്പു ചെത്തി മിനുക്കിയെടുത്താണ് വളരെ പ്രയാസമേറിയ ഈ കലാസൃഷ്ടി സൂരജ് ഒരുക്കിയെടുത്തത്. പെയിന്റ് ചെയ്ത് നിറംകൊടുത്ത് കൂടുതല്‍ മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. നാടെങ്ങും ലോക ഫുട്‌ബോളിന്റെ ആവേശത്തില്‍ മുങ്ങിയിരിക്കുന്ന അവസരത്തിലാണ് തികച്ചും വ്യത്യസ്തമായ ആശയത്തിലൂടെ സൂരജ് ജനശ്രദ്ധ നേടുന്നത്. മുമ്പ് 50 ഓളം കോഴിമുട്ടകളില്‍ സൂചി കടത്താവുന്ന ദ്വാരമിട്ട് മഹാത്മാഗാന്ധിയുടെയും മറ്റു കലാമൂല്യമുള്ള ചിത്രങ്ങളും വരച്ച് സൂരജ് ദേശീയതലത്തില്‍ ശ്രദ്ധനേടിയിരുന്നു.

RELATED STORIES

Share it
Top