പെന്ഷന് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവണം : സി കെ ഹരികൃഷ്ണന്
fousiya sidheek2017-04-28T11:33:03+05:30
ആലപ്പുഴ: ശമ്പളവും പെന്‍ഷനും മുടങ്ങുന്ന കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും കെഎസ്ആര്‍ടിസി-മാനേജ്മെന്റ് ഇതില്‍ നിന്ന് ഒളിച്ചുകളിക്കുകയാണെന്നും കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ ഹരികൃഷ്ണന് പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്ഷന് വിതരണം നടത്തണമെന്നും പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ ബസ് സ്റ്റേഷന് പരിസരത്ത് നടക്കുന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ആലപ്പുഴ യൂനിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എംഎംപണിക്കര് സംസാരിച്ചു.