പെന്‍ഷന്‍ പരാതിപരിഹാര അദാലത്ത് 17,18,19 തിയ്യതികളില്‍തൃക്കരിപ്പൂര്‍: പഞ്ചായത്ത് സാമൂഹിക സുരക്ഷ പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ കേള്‍ക്കുന്നതിനായി പെന്‍ഷന്‍ അദാലത്ത് നടത്തുന്നു. 17,18,19 തിയ്യതികളില്‍ രാവിലെ 10മുതല്‍ ഒന്ന് വരെ പഞ്ചായത്ത് ഹാളിലാണ് അദാലത്ത്. പരാതികള്‍ 11 വരെ പഞ്ചായത്ത് ഓഫിസില്‍ നേരിട്ട് സ്വീകരിക്കും. പരാതിയോടൊപ്പം പെന്‍ഷന്‍ ഐഡി നമ്പര്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കാത്ത ഗുണഭോക്താക്കള്‍ക്കായി പരാതി പരിഹാര അദാലത്ത് നടത്തുന്നു. പുല്ലൂര്‍-പെരിയ പഞ്ചായത്തി ല്‍ നിന്നും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളില്‍ പെന്‍ഷന്‍ ലഭിക്കുന്നതില്‍ തടസ്സം നേരിടുന്നവര്‍ക്കായി  18,19,20 തിയ്യതികളിലായി പഞ്ചായത്ത് കോണ്‍ഫറസ് ഹാളില്‍ അദാലത്ത് നടത്തുന്നു. 12നകം അംഗീകൃത തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം നിശ്ചിത പ്രഫോര്‍മയില്‍ പരാതി പഞ്ചായത്ത് ഓഫിസില്‍  സമര്‍പ്പിക്കണം.  പുത്തിഗെ പഞ്ചായത്തില്‍ നിന്നും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നഗുണഭോക്താക്കളില്‍ പെന്‍ഷന്‍ ലഭിക്കുന്നതില്‍ തടസം നേരിടുന്നവര്‍ക്കായി 15 ന് പഞ്ചായത്ത് ഓഫിസില്‍ അദാലത്ത് നടത്തും.   പരാതികള്‍ ഒമ്പതിനകം പെന്‍ഷന്‍ ഐഡി നമ്പര്‍, വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്  എന്നിവയുടെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം. കുമ്പഡാജെ പഞ്ചായത്തില്‍ നിന്നും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നഗുണഭോക്താക്കളില്‍ പെന്‍ഷന്‍ ലഭിക്കുന്നതില്‍ തടസ്സം നേരിടുന്നവര്‍ക്കായി 18ന് പഞ്ചായത്ത് ഓഫിസില്‍ അദാലത്ത് നടത്തും.   പരാതികള്‍ 12നകം പെന്‍ഷന്‍ ഐഡി നമ്പര്‍, വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്  എന്നിവയുടെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം. പനത്തടി പഞ്ചായത്തില്‍ പെന്‍ഷന്‍ അദാലത്ത് 18, 19 തിയ്യതികളിലാണ് നടക്കുക. പരാതികള്‍ 12 വരെ  സ്വീകരിക്കും. പരാതിയോടൊപ്പം പെന്‍ഷന്‍ ഐഡി നമ്പര്‍, വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. ചെമനാട് പഞ്ചായത്തില്‍ നിന്നും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നഗുണഭോക്താക്കളില്‍ പെന്‍ഷന്‍ ലഭിക്കുന്നതില്‍ തടസ്സം നേരിടുന്നവര്‍ക്കായി 16ന് പഞ്ചായത്ത് ഓഫിസില്‍ അദാലത്ത് നടത്തും. പരാതികള്‍ 11നകം പെന്‍ഷന്‍ ഐഡി നമ്പര്‍, വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം പഞ്ചായത്താഫിസില്‍ സമര്‍പ്പിക്കണം.

RELATED STORIES

Share it
Top