പെന്‍ഷന്‍ നല്‍കുന്നതിലെ വിവേചനം പരിശോധിക്കണം

പത്തനംതിട്ട: ജലവിഭവ വകുപ്പിലെ എസ്എല്‍ആര്‍ തൊഴിലാളികള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്ന ആക്ഷേപം ജലവിഭവ സെക്രട്ടറി നിയമാനുസരണം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എസ്എല്‍ആര്‍ തൊഴിലാളിക്ക് ഗ്രാറ്റുവിറ്റി ലഭിക്കുന്നതിന് നിര്‍ദേശപ്രകാരമുള്ള പൂര്‍ണമായ അപേക്ഷ ബന്ധപ്പെട്ട ജില്ലാ ഓഫിസര്‍ക്ക് സമര്‍പ്പിക്കണമെന്നും അതില്‍ ജില്ലാ ഓഫിസര്‍ കാലതാമസം കൂടാതെ നടപടിയെടുക്കണമെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
1986 മെയ് 1 മുതല്‍ ഭൂജലവകുപ്പില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട ഏഴംകുളം സ്വദേശി സി കെ മുരളീധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ ലഭിച്ചെങ്കിലും പെന്‍ഷനും ഗ്രാറ്റുവിറ്റിയും ലഭിക്കാന്‍ തടസ്സമുണ്ടെന്നാണ് പരാതി.

RELATED STORIES

Share it
Top