പെന്‍ഷനേഴ്‌സ് യൂനിയന്‍ സമ്മേളനത്തിനു തുടക്കംതിരുവനന്തപുരം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ (കെഎസ്എസ്പിയു) രജതജൂബിലി സമ്മേളനത്തിനു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍ സദാശിവന്‍ നായര്‍ സമ്മേളനഹാളില്‍ പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് എന്‍ സദാശിവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംഘടന രൂപംകൊണ്ട കാലംമുതല്‍ വിവിധ ഘട്ടങ്ങളില്‍ സംഘടനയെ നയിച്ച ഭാരവാഹികളെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ആര്‍ രഘുനാഥന്‍ നായര്‍, ഖജാഞ്ചി ജി പത്മനാഭ പിള്ള, വൈസ് പ്രസിഡന്റ് ടി കെഗോപി സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി എന്‍ സദാശിവന്‍ നായരെയും (ആലപ്പുഴ), ജനറല്‍ സെക്രട്ടറിയായി ആര്‍ രഘുനാഥന്‍ നായരെയും (ഇടുക്കി), ഖജാഞ്ചിയായി ജി പത്മനാഭപിള്ളയെയും (തിരുവനന്തപുരം) സമ്മേളനം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വി കൃഷ്ണന്‍, എം സി കുര്യാക്കോസ്, ആലീസ് മാത്യു, വി രാമചന്ദ്രന്‍ നായര്‍, ജി ചന്ദ്രശേഖരന്‍ പിള്ള, വി ജി ശിവദാസ് (വൈസ് പ്രസിഡന്റുമാര്‍), പി വി പത്മനാഭന്‍ മാസ്റ്റര്‍, കെ പി രാമകൃഷ്ണന്‍, വി വി പരമേശ്വരന്‍, ആര്‍സദാശിവന്‍ നായര്‍, വി എന്‍ ഹരിഹരന്‍ നായര്‍, ടി തുളസീഭായി (സെക്രട്ടറിമാര്‍). സമ്മേളനം നാളെ സമാപിക്കും.

RELATED STORIES

Share it
Top