പെന്‍ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം

കാസര്‍കോട്്: സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍മാനദണ്ഡം നിശ്ചയിച്ചതില്‍ ഭിന്നശേഷിക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഡിഫറന്റലി ഏബില്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫയര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പശുവയ്ക്കല്‍ മോഹന്‍ ആവശ്യപ്പെട്ടു. മാനദണ്ഡത്തില്‍ പ്രധാനമായും 1200 സ്‌ക്വയര്‍ഫീറ്റ് വീടും വാഹനങ്ങള്‍ മുതലായവയുള്ള കുടുങ്ങളില്‍പെട്ടവര്‍ക്കാണ് ബാധകമാകുന്നത്. ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് അവരുടെ മാത്രം വരുമാനം ബാധകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഭിന്നശേഷിക്കാരെ അവഗണിക്കുകയാണ്. ഇതിനെതിരേ ഡിസംബര്‍ 11ന് കേരളത്തിലെ റെയില്‍വേയുടെ രണ്ട് ഡിവിഷന്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വേണുഗോപാല ആചാരി, എം കൃഷ്ണന്‍, അബൂബക്കര്‍ കോയ, സി വി സുരേഷ് സംബന്ധിച്ചു.

RELATED STORIES

Share it
Top