പെണ്‍വാണിഭം: നാലുപേര്‍ അറസ്റ്റില്‍

തൃശൂര്‍: വീട് വാടകയ്‌ക്കെടുത്ത് സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ പെണ്‍വാണിഭം നടത്തിയ സംഘത്തിലെ നാലുപേരെ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരിയായ ചാലക്കുടി സ്വദേശി സീമയെ കണ്ടെത്താനായില്ല. പെരിന്തല്‍മണ്ണ തായ്‌ക്കോട് പട്ടാത്ത് ഹൗസില്‍ കുഞ്ഞാലിക്കുട്ടി (24), മാള പൂപ്പത്തി സ്വദേശി പോളാട്ട് വീട്ടില്‍ ഹരീഷ്‌കുമാര്‍ (37) എന്നിവരാണ് അറസ്റ്റിലായത്. പൂങ്കുന്നത്ത് ബിആര്‍ഡി ഓഫിസിന് പിറകുവശത്തെ വീട്ടി ല്‍ നിന്ന് ഇവര്‍ക്കൊപ്പം പിടിയിലായ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവതി, ഉത്തരേന്ത്യന്‍ യുവതി എന്നിവരെ മഹിളാമന്ദിരത്തിലേക്കയച്ചു. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ സാക്ഷികളായി പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണിത്. സിറ്റി അസി. പോലിസ് കമ്മീഷണര്‍ രാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂങ്കുന്നത്തെ വാടകവീട് വെസ്റ്റ് പോലിസ് റെയ്ഡ് ചെയ്തത്. സമാനമായ കേസുകളില്‍ മുമ്പ് അറസ്റ്റിലായ ചാലക്കുടി സ്വദേശി സീമയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ പെണ്‍വാണിഭം നടത്തിയിരുന്നത്. വെസ്റ്റില്‍ അഞ്ചും ഈസ്റ്റില്‍ നാലും പെണ്‍വാണിഭ കേസുകളില്‍ പ്രതിയാണ് സീമ. വാട്‌സ്ആപ്പ് വഴിയും ഫോ ണ്‍ വഴിയുമാണ് കുഞ്ഞാലിക്കുട്ടിയും ഹരീഷും സീമയുടെ വലയിലാവുന്നത്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സീമയ്ക്ക് സിനിമാ മേഖലയുമായും മറ്റു സംസ്ഥാനങ്ങളിലെ പെണ്‍വാണിഭ റാക്കറ്റുമായും ബന്ധമുണ്ട്. പൂങ്കുന്നത്തെ വാടകവീട്ടിലെത്തുന്ന പുരുഷന്‍മാരോട് ഒരുദിവസത്തേക്ക് 4,000 രൂപയാണ് സീമ ഈടാക്കിയിരുന്നത്. അറസ്റ്റിലായ കുഞ്ഞാലിക്കുട്ടിയെയും ഹരീഷിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top