പെണ്‍കെണി: എംപിയുടെ പരാതിയില്‍ സ്ത്രീയെ അറസ്റ്റ് ചെയ്തുന്യൂഡല്‍ഹി: ഗുജറാത്തിലെ ബിജെപി എംപി കെ സി പട്ടേലിനെ പെണ്‍കെണിയില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് സ്ത്രീയെ പോലിസ് അറസ്റ്റ് ചെയ്തു. തന്നെ പട്ടേല്‍ ബലാല്‍സംഗം ചെയ്തുവെന്നാരോപിച്ച് സ്ത്രീ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഗാസിയാബാദിലെ വീട്ടില്‍ വച്ചാണ് സ്ത്രീയെ പോലിസ് അറസ്റ്റ് ചെയ്തത്.
ഗുജറാത്തിലെ വല്‍സാദ് നിയോജകമണ്ഡലത്തെയാണ് പ്‌ട്ടേല്‍ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത്. പട്ടേലിന്റെ പരാതിയിലാണ് പോലിസ് നടപടി. ഈ സ്ത്രീ തനിക്ക് മയക്കുമരുന്നു കലര്‍ന്ന പാനീയം നല്‍കിയശേഷം അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് എംപിയുടെ ആരോപണം. പട്ടേല്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാരോപിച്ചു സമര്‍പ്പിച്ച പരാതിയില്‍ പോലിസ് നടപടിയെടുക്കുന്നില്ലെന്നു കാണിച്ചാണ് സ്ത്രീ സിറ്റി കോടതിയെ സമീപിച്ചത്. എം പി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ദൃശ്യങ്ങളടങ്ങുന്ന  സിഡി ഉണ്ടാക്കിയതെന്നാണ് ചോദ്യം ചെയ്തപ്പോള്‍ സ്ത്രീ പറഞ്ഞതെന്ന് പോലിസ് അറിയിച്ചു. എന്നാല്‍, അഞ്ചുകോടി രൂപ നല്‍കിയില്ലെങ്കില്‍ ബലാല്‍സംഗത്തിന് പരാതി കൊടുക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് എംപിയുടെ ആരോപണം. ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി ശീതളപാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി മയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ നിരവധി കേസുകളില്‍ സ്ത്രീ  ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.[related]

RELATED STORIES

Share it
Top