പെണ്‍കുട്ടിയെ സ്ഥലം മാറി ഓപറേഷന്‍ ചെയ്തു; പിതാവ് പോലിസില്‍ പരാതി നല്‍കി

മരട്: മരടിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ സ്ഥലം മാറി ഓപറേഷന്‍ ചെയ്തു. ഇതിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് മരട് പോലിസിന് പരാതി നല്‍കി.
സൗത്ത്പറവൂര്‍ സ്വദേശിയായ യുവാവിന്റെ പെണ്‍കുട്ടിയുടെ ഇടുപ്പിന് വലത് ഭാഗത്ത് ചെയ്യേണ്ട ഓപറേഷനാണ് ഇടത് ഭാഗത്ത് ചെയ്തതായി പിതാവിന്റെ ആരോപണം. ഇന്നലെ ഉച്ചയ്ക്ക് 12.30 യോടെ ഓപറേഷന്‍ ചെയ്യാന്‍ കയറ്റി വൈകീട്ട് 6.30യോടെ തിരിച്ചിറക്കി.
എന്നാല്‍ കുട്ടിയെ ബാത്ത്‌റൂമില്‍ കൊണ്ടുപോയ സമയത്താണ് പെണ്‍കുട്ടിയുടെ അമ്മ ഓപറേഷന്‍ ചെയ്ത ഭാഗം കണ്ടത്. കഴിഞ്ഞ ഡിസംബറില്‍ ഓപറേഷന്‍ കഴിഞ്ഞ ഭാഗത്ത് തന്നെയാണ് വീണ്ടും ഓപറേഷന്‍ നടത്തിയിരിക്കുന്നതെന്നും പിതാവ് പറഞ്ഞു.
മരട് പോലിസില്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലിസെത്തി അന്വേഷണം നടത്തിയതായി പിതാവ് പറഞ്ഞു. ഈ ആശുപത്രിക്കെതിരേ മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top