പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍കൊച്ചി: കൊച്ചിയില്‍ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി കഴുത്തറുത്തു കൊല്ലാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് പോലിസ് പിടിയില്‍. കോതമംഗലം പുത്തന്‍പുരക്കല്‍ ശ്യാം (28) ആണ് അറസ്റ്റിലായത്. കോതമംഗലം സ്വദേശിനിയായ 25കാരിയെയാണ് ഇയാള്‍ നടുറോഡില്‍ വച്ച് കൊല്ലാന്‍ ശ്രമിച്ചത്. കലൂര്‍ ദേശാഭിമാനി- കറുകപ്പള്ളി റോഡില്‍ കൈരളി സ്ട്രീറ്റിനു—സമീപമാണ് സംഭവം. ദേശാഭിമാനി റോഡിലെ സ്വകാര്യ ലബോറട്ടറിയിലെ ജീവനക്കാരിയാണ് യുവതി. എറണാകുളത്ത് ഹോസ്റ്റലില്‍ താമസിക്കുകയാണ് ഇവര്‍. ജോലിസ്ഥലത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങുമ്പോള്‍—ബൈക്കില്‍ പിന്തുടര്‍ന്നുവന്ന ശ്യാം കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പിന്നീട് നാട്ടുകാര്‍ എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. യുവതിയുടെ കഴുത്തിലും ഇടതു—തോളിലും നടുവിനും ഇടതുതുടയിലും—ആഴത്തില്‍ മുറിവേറ്റു. അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കിയ യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ശ്യാമും യുവതിയും നേരത്തേ പരിചയക്കാരാണെന്ന് പോലിസ് പറഞ്ഞു. പെയിന്റിങ് ജോലിക്കാരനാണ് ശ്യാം. യുവതിയോട് ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിവാഹാലോചനയുമായി എത്തിയെങ്കിലും വീട്ടുകാര്‍ ഇതു നിരസിച്ചു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. ശ്യാമിനെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top