പെണ്‍കുട്ടിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : മധ്യവയസ്‌കന്‍ പിടിയില്‍മുളങ്കുന്നത്തുകാവ്: റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിലെത്തി തട്ടികൊണ്ടുപോകുവാന്‍ ശ്രമം. ഓട്ടോറിക്ഷയില്‍ ബലമായി കയറ്റികൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതിനിടയില്‍ പെണ്‍കുട്ടി കുതറി ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഓട്ടോറിക്ഷയിലെത്തിയയാളെ വിയ്യൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കോലഴി പോട്ടോര്‍ കോളനിയില്‍ പുതുപറ വീട്ടില്‍ സജീവനെ(45)യാണ് അറസ്റ്റുചെയ്തത്. പോട്ടോര്‍ ഭാരതീയ വിദ്യാഭവന്‍ സ്‌ക്കൂള്‍ വഴിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. അറസ്റ്റിലായ സജീവന്‍ നാല്‍പതോളം കേസുകളില്‍ പ്രതിയാണ്. പ്രകൃതിവിരുദ്ധ പീഢനം നടത്തുന്നതിനിടയില്‍ ചെറുത്തയാളെ തലക്കടിച്ച് കൊന്ന കേസില്‍ പ്രതിയാണിയാളെന്ന് പോലിസ് പറഞ്ഞു. 2007,2017 വര്‍ഷങ്ങളില്‍ ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷാ അനുഭവിച്ചയാളാണ് പിടിയിലായാള്‍. വിയ്യൂര്‍ എസ്‌ഐയും സംഘവുമാണ് ഇയാളെ പിടികൂടിയത്.

RELATED STORIES

Share it
Top