പെണ്‍കുട്ടിയുടെ പേര് ജ്യോതി സിങ്

ന്യൂഡല്‍ഹി: 2012 ഡിസംബര്‍ 16ന് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് മാതാപിതാക്കള്‍ വെളിപ്പെടുത്തി. ജ്യോതി സിങ് എന്നാണ് മകളുടെ പേരെന്ന് അവര്‍ പറഞ്ഞു.സംഭവത്തിന്റെ മൂന്നാം വാര്‍ഷികദിനത്തിലാണ് പെണ്‍കുട്ടിയുടെ അമ്മ അസാമാന്യ ധീരതയോടെ പരസ്യമായി പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്.
'എന്റെ മകളുടെ പേര് ജ്യോതി സിങ് എന്നാണ.് പേര് വെളിപ്പെടുത്തുന്നതില്‍ എനിക്ക് ലജ്ജയില്ല. ബലാത്സംഗം പോലുളള കുറ്റങ്ങള്‍ ചെയ്യുന്നവരുടെ ശിരസ്സാണ് ലജ്ജയില്‍ താഴേണ്ടത്'. പെണ്‍കുട്ടിയുടെ അമ്മ ആശാദേവി പറഞ്ഞു. ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ വനിതകളും പൗരസമൂഹവും സംഘടിപ്പിച്ച നിര്‍ഭയ ചേതന ദിവസ് പരിപാടിയിലാണവര്‍ അഭിപ്രായം പ്രകടിപ്പിച്ചത്. കേസിലെ ആറു പ്രതികളില്‍ ഏറ്റവും ക്രൂരന്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ പിതാവ് ബദ്‌റി സിങ് പാണ്ഡെ പറഞ്ഞു. ആ പ്രതിയെ മോചിപ്പിച്ചാല്‍ നഗരത്തിന് ഭീഷണിയാവുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top