പെണ്‍കുട്ടിയുടെ ദേഹത്ത് കഞ്ഞിയൊഴിച്ച സംഭവം: രണ്ടാനച്ഛന് അറസ്റ്റില്‍
kasim kzm2018-07-18T11:16:10+05:30
വെഞ്ഞാറമൂട്: പതിമൂന്നുകാരിയുടെ ദേഹത്ത് ചൂടുകഞ്ഞി ഒഴിച്ച് പൊള്ളലേല്പിച്ച സംഭവത്തില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. വെമ്പായം ചീരാണിക്കര പോതുപാറ പ്രഭാ മന്ദിരത്തില്‍ അനില്‍കുമാര്‍ (42) ആണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിയായ യുവതിയുമൊന്നിച്ച് വട്ടപ്പാറയില്‍ താമസിക്കുന്ന ഇയാളുടെ വീട്ടിലെത്തിയതായിരുന്നു ശ്രീ ചിത്രാ പുവര്‍ ഹോമിലെ അന്തേവാസികള്‍ കൂടിയായ പെണ്‍കുട്ടികള്‍. ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഉച്ചക്ക് ആഹാരം കഴിച്ചു കൊണ്ടിരിക്കെ മറ്റൊരു പാത്രത്തിലിരുന്ന ചൂട് കഞ്ഞി എടുത്ത് രണ്ട് പെണ്‍കുട്ടികളില്‍ ഇളയ കുട്ടിയുടെ ദേഹത്തൊഴിക്കുകയായിരുന്നു. ഇതോടെ പൊള്ളലേറ്റ കുട്ടിയുടെയും സഹോദരിയുടെയും കരച്ചില് കേട്ടെത്തിയ അയല്‍ക്കാര്‍ കുട്ടിയെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലിസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ പോലിസ് കുട്ടിയുടെ മൊഴിയെടുക്കുകയും കേസ് ചാര്‍ജ്ജ് ചെയ്ത ശേഷം രണ്ടാനച്ഛനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.