പെണ്‍കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഡിജിപി

ശ്രീനഗര്‍: കത്‌വയില്‍ ബലാല്‍സംഗത്തിനിരയായശേഷം കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബത്തിന് മതിയായ സംരക്ഷണം നല്‍കാന്‍ നടപടിയെടുക്കുമെന്ന് ജമ്മു-കശ്മീര്‍ ഡിജിപി എസ് പി വൈദ്. പെണ്‍കുട്ടിയുടെ കൊലപാതകത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു വൈദ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നവര്‍ കശ്മീരില്‍ പൊരുതുന്ന സംസ്ഥാന പോലിസില്‍ എന്തുകൊണ്ട് വിശ്വാസമില്ലെന്ന് പറയണം. സംസ്ഥാന ക്രൈം ബ്രാഞ്ചില്‍ തന്റെ അന്വേഷണത്തില്‍ തനിക്ക് തൃപ്തിയുണ്ട്. കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ കിട്ടുമെന്നും ഉറപ്പുണ്ട്. കേസില്‍ തെളിവ് നശിപ്പിക്കാന്‍ നേരത്തെ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top