പെണ്‍കുട്ടിക്ക് പീഡനം; പ്രതി അറസ്റ്റില്‍കൊച്ചി: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. എറണാകുളം പച്ചാളം ഇരട്ടകുളങ്ങര റോഡ് ആലുങ്കല്‍ വീട്ടില്‍ കൃഷ്ണകുമാര്‍(55)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്. നഗരത്തില്‍ പ്രതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സമീപവാസിയായ പെണ്‍കുട്ടിയെ പ്രതി മിഠായിയും മറ്റും നല്‍കി സൗഹൃദം കൂടിയശേഷം ജോലിസ്ഥാപനത്തിന്റെ മുകളിലെ ആളൊഴിഞ്ഞ ഭാഗത്ത് കൂട്ടിക്കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയായിരുന്നു. കുട്ടി അധ്യാപികയോട് പറഞ്ഞതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരം പോക്‌സോ നിയമപ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കുട്ടിയുടെ  മൊഴിയില്‍ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top