പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം

വേങ്ങര: ജീവിതയാത്രയില്‍ നേരിടുന്ന പ്രതിസന്ധിഘട്ടത്തില്‍ കരുത്തോടെ മുന്നേറാന്‍ പെണ്‍കുട്ടികള്‍ക്ക് പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് ഒരുക്കിയത് സ്വയം പ്രതിരോധ പരിശീലനം. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുന്നത്. പെണ്‍കുട്ടികളില്‍ സുരക്ഷിത ബോധവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 20 ദിവസം നീണ്ടുനിന്ന പരിശീലനത്തില്‍ പഞ്ചായത്തിലെ നൂറോളം പെണ്‍കുട്ടികളാണ് പങ്കെടുത്തത്. പറപ്പൂര്‍ ഐയുഹൈസ്—കൂളില്‍ നടന്ന സമാപന സംഗമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാലടി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. പ്രമുഖ ഷോട്ടോകാന്‍ കരാട്ടെ പരിശീലകന്‍ കുഞ്ഞിമൊയ്തീനാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. കുട്ടികളുടെ അഭ്യാസപ്രകടനവും നടന്നു.
വൈസ് പ്രസിഡന്റ് ടി നസീറ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ടി കുഞ്ഞു, പി വി കെ ഹസീന, സി റസിയ, കെ റസിയ, പി കെ ശശി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം പി ഹസീന, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി മധുസൂധനന്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ സൈഫുന്നീസ സംസാരിച്ചു.

RELATED STORIES

Share it
Top