പെണ്‍കുട്ടികള്‍ക്ക് രക്ഷ വേണ്ടത് ബിജെപി എംഎല്‍എമാരില്‍നിന്ന്; പരിഹാസവുമായി രാഹുല്‍

ബംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ ബേഠി ബചാവോ, ബേഠി പഠാവോ എന്നത് മാറ്റി ബേഠി ബചാവോ ബിജെപി എംഎല്‍എ സെ എന്നാക്കണമെന്ന് രാഹുല്‍ ഗാന്ധി.കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ഉന്നാവ പീഡനം എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.സംസ്ഥാനത്ത് ബിജെപി ഇറക്കിയ പ്രകടന പത്രികയ്ക്ക് ഒരുമാര്‍ക്കാണ് രാഹുല്‍ നല്‍കിയത്.അതേസമയം താന്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫോട്ടോസ്റ്റാറ്റാണ്, ബിജെപിയുടെ പ്രകടന പത്രികയെന്നും കോണ്‍ഗ്രസ് ഇന്ദിരാ കാന്റീന്‍ അവതരിപ്പിച്ചപ്പോള്‍ അന്നപൂര്‍ണ കാന്റീനുമായാണ് ബിജെപി  വരുന്നതെന്നും, മുഖ്യമന്ത്രി സിദ്ധരാമയ്യയും പരിഹസിച്ചു.

RELATED STORIES

Share it
Top