പെണ്‍കുട്ടികള്‍ക്ക് എതിരായ അതിക്രമം ഞെട്ടിക്കുന്നത്: എം എം ഹസന്‍

തിരുവനന്തപുരം:  പോലിസുകാര്‍ അസോസിയേഷന്‍ സമ്മേളനങ്ങള്‍ക്ക് പിന്നാലെ പോവുകയും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തുകയും ചെയ്തതിന്റെ ഫലമായി  ആഭ്യന്തരസുരക്ഷ തകരുന്ന സംഭവങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. മലപ്പുറം എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ പത്തുവയസ്സുകാരിക്കു നേരെയും കണ്ണൂര്‍ പയ്യന്നൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നാടോടികളായ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ ഏഴുവയസ്സുകാരിക്കു നേരേയും ഉണ്ടായ അതിക്രമങ്ങള്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.
കാട്ടാളന്‍മാര്‍ക്ക് പോലിസ് കൂട്ടുനില്‍ക്കുന്നു എന്നതിന് തെളിവാണ് തിയേറ്ററിനുള്ളില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്നത്. എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്ത് ക്രമസമാധനനില പാടെ തകര്‍ന്നെന്നും ഹസന്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top