പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍: എട്ട് ബോക്കോഹറാം പ്രവര്‍ത്തകര്‍ പിടിയില്‍

അബൂജ: നാലു വര്‍ഷം മുമ്പ് ചിബൂക്ക് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ എന്നാരോപിച്ച് എട്ടു ബോക്കോഹറാം സായുധ സംഘാംഗങ്ങളെ നൈജീരിയന്‍ പോലിസ് അറസ്റ്റ് ചെയ്തു. 2014ലാണ് ചിബൂക്ക് നഗരത്തിലെ സ്‌കൂളില്‍ നിന്ന് 276 വിദ്യാര്‍ഥിനികളെ ബോക്കോഹറാം തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലിസ് കമ്മീഷണര്‍ അറിയിച്ചു.  പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ലോകമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍, 2014 മുതല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 2000ഓളം പേരെ ബോക്കോഹറാം തട്ടിക്കൊണ്ടു പോയതായാണ് വിവരം. ഇവരെ സംഘം ലൈംഗിക അടിമകളാക്കുന്നതായും സായുധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായും ആനംസ്റ്റി വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top