പെണ്‍കുട്ടികളെ കാണാതായ സംഭവം : ബസ് ജീവനക്കാര്‍ പോലിസ് കസ്റ്റഡിയില്‍ചെറുപുഴ: ചെറുപുഴ റൂട്ടിലേടുന്ന ബസിലെ ജീവക്കാരെ  ബസ് തടഞ്ഞ് പോലിസ് കസ്റ്റഡിലെടുത്തു. ഇന്നലെ വൈകീട്ട് 7.30 ഓടെയാണ് സംഭവം. ചെറുപുഴ ബസ്സ്റ്റാന്‍ഡില്‍ നിന്നുമാണ് സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ചെറുപുഴ പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കണാതായ സംഭവത്തില്‍ എസ്പിയുടെ നീര്‍ദേശത്തെ തുടര്‍ന്നാന്ന് ഇവരെ കസ്റ്റഡിലെടുത്തതെന്ന് പോലിസ് പറഞ്ഞു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കസ്റ്റഡി. അതിനിടെ റൂട്ടില്‍ ഓടുന്ന ബസിലെ യാത്രക്കാരെ തെരുവില്‍ ഇറക്കി ജീവനക്കാരെ കസ്റ്റഡിയിലെടുത്തത് പ്രതിഷേധത്തിനിടയാക്കി.

RELATED STORIES

Share it
Top