പെണ്‍കുട്ടികളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍തിരുവനന്തപുരം:പെണ്‍കുട്ടികളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍. കവടിയാര്‍ ആര്‍പി ലൈനില്‍ താമസിക്കുന്ന ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ അരുണ്‍കുമാര്‍(45)ആണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ മേശക്കടിയില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ വനിതാ സുഹൃത്താണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇത്തരത്തില്‍ മൂന്ന് വര്‍ഷക്കാലമായി മൊബൈല്‍ ക്യാമറ വഴി പെണ്‍കുട്ടികളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായി തെളിഞ്ഞു.
തുടക്കത്തില്‍ നല്ല ബന്ധത്തിലായിരുന്ന വനിതാ സുഹൃത്തുമായി പിണങ്ങിപ്പിരിഞ്ഞതിന് ശേഷം പ്രതി യുവതിയുടെ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top