പെണ്‍കുഞ്ഞെന്നു കരുതി ഗര്‍ഭഛിദ്രത്തിനു ശ്രമിച്ച യുവതി മരിച്ചു

മറയൂര്‍: ഗര്‍ഭസ്ഥശിശു പെണ്‍കുഞ്ഞാണെന്നു കരുതി ഗര്‍ഭഛിദ്രം നടത്തുന്നതിനിടെ യുവതി മരണപ്പെട്ടു. തമിഴ്‌നാട് മധുരയ്ക്കു സമീപം ഉസ്‌ലാംപെട്ടി ഉത്തപുരം സ്വദേശി രാമറിന്റെ ഭാര്യ രാമത്തായി (33) ആണു മരിച്ചത്.
രാമര്‍-രാമത്തായി ദമ്പതികള്‍ക്ക് മൂന്നു പെണ്‍കുട്ടികളാണുള്ളത്. നാലാമതും ഗര്‍ഭം ധരിച്ച രാമത്തായി, ഏഴുമാസമായപ്പോള്‍ ഗര്‍ഭസ്ഥശിശു പെണ്‍കുഞ്ഞാണെന്നു ലക്ഷണം പറഞ്ഞതിനെ തുടര്‍ന്നാണ് ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിച്ചത്. ഇതിനായി സമീപ ഗ്രാമമായ തൊട്ടപ്പനായ്ക്കനൂര്‍ സ്വദേശിനിയായ നഴ്‌സിനെ സമീപിച്ചു. ഗര്‍ഭഛിദ്രം നടത്തുന്നതിനിടെ ബുധനാഴ്ച ചികില്‍സാപ്പിഴവു കാരണം മരണം സംഭവിച്ചു.
മരണത്തെ തുടര്‍ന്ന് അനധികൃതമായി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ലക്ഷ്മിയെ ഉസ്‌ലാംപെട്ടി പോലിസ് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത് മൃതദേഹം മധുര രാജാജി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഗര്‍ഭസ്ഥശിശു ആണ്‍കുഞ്ഞായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top