പെട്രോള്‍ വില തുടര്‍ച്ചയായി നാലാം ദിവസവും കുറഞ്ഞു


ന്യൂഡല്‍ഹി: ഒരു മാസത്തോളം വില കുതിച്ചു കയറിയതിന് ശേഷം ഇന്ധന വില പതുക്കെ താഴോട്ട്. പെട്രോളിന്റെ വിലയില്‍ തുടര്‍ച്ചയായി നാലാം ദിവസവും എണ്ണ കമ്പനികള്‍ കുറവ് വരുത്തി. ഇന്ന് പെട്രോള്‍ വില പ്രധാന നഗരങ്ങളില്‍ 14 മുതല്‍ 17 പൈസ വരെ കുറഞ്ഞു. ലിറ്ററിന് യഥാക്രമം  75.79, 78.47, 83.44, 78.65  രൂപയാണ് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളിലെ വില. തിരുവനന്തപുരത്ത് ലിറ്ററിന് 78.88 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില.

ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ലിറ്ററിന് 17 പൈസയും മുംബൈയില്‍ 17 പൈസയും ചെന്നൈയില്‍ 15 പൈസയും ലിറ്ററിന് കുറഞ്ഞു.
ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോള്‍ വില 56 പൈസയും ഡീസല്‍ വില 24 പൈസയും കുറഞ്ഞു. ഡീസലിന് തിരുവനന്തപുരത്ത് 72.31 രൂപയാണ് ലിറ്ററിന്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top