പെട്രോള്‍ വാങ്ങാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

തൊടുപുഴ: പെട്രോള്‍ വാങ്ങാനെത്തിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളെ മദ്യപസംഘം മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച്ച വൈകീട്ട് ആറുമണിയോടെ കോലാനി ബൈപ്പാസിനു സമീപമുള്ള പെട്രോള്‍ പമ്പില്‍ പെട്രോള്‍ വാങ്ങാനെത്തിയ മണക്കാട് കിഴക്കേത്തറയില്‍ ജയകുമാറിന്റെ മകന്‍ ശരണ്‍, അങ്കംവെട്ടി മുളങ്ങാശ്ശേരി ബേബിയുടെ മകന്‍ നവീന്‍(17) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.
സംഭവത്തെ തുടര്‍ന്ന് ഇവരെ കോ- ഓപറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ തലയിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ബൈപ്പാസിലുള്ള പെട്രോള്‍ പമ്പിനു സമീപത്തായി നടന്ന അപകടം ശ്രദ്ധയില്‍പ്പെട്ട ഇവര്‍ ഇത് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം. തിരികെ പോകാനൊരുങ്ങുമ്പോള്‍ ഇവരുടെ ബൈക്കില്‍ മദ്യപിച്ചെത്തിയ ഒരാള്‍ ചാരിനില്‍ക്കുന്നതായി കാണുകയും ഇയാളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോ ള്‍ അസഭ്യം പറയുകയുമായിരുന്നു.
ഇവിടെ നിന്നു പോയ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂന്നുപേര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു എന്നാണ് പോലിസില്‍ നല്‍കിയിരിക്കുന്ന പരാതി. തുടര്‍ന്ന് വേറെ രണ്ടുപേര്‍കൂടി പിന്നാലെ എത്തി മര്‍ദിച്ചതായും പരാതിയിലുണ്ട്.
പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കുന്നത്തുപാറ സ്വദേശി സ്‌റ്റെബിന്‍ എന്നയാളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. മറ്റുള്ളവരെ കുറിച്ച് പോലിസ് അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top