പെട്രോള്‍ പമ്പിനു സമീപം വാഹനത്തിനു തീപിടിച്ചു

വണ്ടൂര്‍: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു പെട്രോള്‍ പമ്പിനു സമീപത്തുവച്ച് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് മഞ്ചേരി-വണ്ടൂര്‍ പാതയില്‍ എറിയാട് പെട്രോള്‍ പമ്പിനു സമീപത്ത്് വാഹനത്തിനു തീപ്പിടിച്ചത്. കിഴിശ്ശേരിയില്‍ നിന്നു വണ്ടൂരിലേക്ക് ബാക്കറിയുമായി വരികയായിരുന്ന മിനി വാനിനാണ് അപകടം സംഭവിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിന്റെ മുന്‍വശത്തു നിന്നു പുകയയുരന്നതുകണ്ട ഡ്രൈവര്‍ പരിശോധനയ്ക്കായി വാഹനം പെട്രോള്‍ പമ്പിലേക്ക് എടുത്തു. പരിശോധനയ്ക്കിടെ തീ ആളിപടര്‍ന്നതോടെ പമ്പ് ജീവനക്കാരും ഇന്ധനം നിറയ്ക്കാനെത്തിയ മറ്റു വാഹനങ്ങളിലുള്ളവരും ചേര്‍ന്ന് വാഹനം പാതയോേേരത്തക്ക് തള്ളി വിട്ടു. പമ്പിലുണ്ടായിരുന്ന അഗ്‌നി നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് തിരുവാലിയില്‍ നിന്നു അഗ്‌നിശമന സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. പെട്രോള്‍ പമ്പും തൊട്ടടുത്ത് യുപി സ്‌കൂളുമെല്ലാം പ്രവര്‍ത്തിക്കുന്നതുമൂലം അരമണിക്കൂറിലധികം സമയം സംഭവം പരിഭ്രാന്തി പരത്തി. ഫയര്‍മാന്‍മാരായ പി പ്രതീഷ്‌കുമാര്‍, സി ജംഷാദ്, എന്‍ പി അനീഷ്, എം ഫസലുള്ള, ഹോംഗാര്‍ഡുമാരായ ഉണ്ണികൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു തീയണച്ചത്.

RELATED STORIES

Share it
Top