പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി മൂന്നാം ദിവസവും ഉയര്‍ന്നു. പെട്രോളിനും ഡീസലിനും ഇന്നലെയും വില കൂടി. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ വര്‍ധിച്ച് 83.40ല്‍ എത്തിയപ്പോള്‍ ഡീസലിന് 21 പൈസ വര്‍ധിച്ച് 74.63 രൂപയായി. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന്റെ വില 90ഉം കടന്ന് കുതിക്കുകയാണ്.
മുംബൈയില്‍ പെട്രോളിനും ഡീസലിനും 22 പൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില 90.75 രൂപയിലും ഡീസല്‍ വില 79.23 രൂപയിലുമെത്തി. കൊച്ചിയില്‍ പെട്രോളിന് 85.28 രൂപയും ഡീസലിന് 78.36 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 86.79 രൂപയും ഡീസല്‍ വില 79.88 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ വില 85.65 രൂപയിലും ഡീസല്‍ വില 78.73 രൂപയിലുമെത്തി.
രാജ്യത്ത് ഇന്ധനവിലയില്‍ ഏകീകരണം കൊണ്ടുവരാന്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡുമാണ് വില ഏകീകരണത്തിന് തീരുമാനമെടുത്തത്.

RELATED STORIES

Share it
Top