പെട്രോള്‍, ഡീസല്‍ വിലവര്‍ധനപ്രതിഷേധ മാര്‍ച്ച് വിജയിപ്പിക്കണമെന്ന്്്

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവ് രാജ്യത്തെ സാധാരണക്കാരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. എണ്ണ വില വര്‍ധനവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ചരക്കുനീക്കത്തിനുള്ള ചെലവ് കൂടുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.
വിലക്കയറ്റം രൂക്ഷമാക്കുന്ന എണ്ണ വിലവര്‍ധനവ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. എണ്ണ വില വര്‍ധനവിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാലിന് വൈകീട്ട്് തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് ജിപിഒയ്ക്ക് മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം നഗരത്തിനു പുറത്ത് ജില്ലയിലാകെ ലോക്കല്‍ അടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിക്കും. പ്രതിഷേധ മാര്‍ച്ച് വിജയിപ്പിക്കണമെന്ന്്് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

RELATED STORIES

Share it
Top