പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വരേണ്ടതുണ്ട്: മന്ത്രി

ഭുവനേശ്വര്‍: അന്താരാഷ്ട്ര ഘടകങ്ങള്‍ കാരണമാണ് രാജ്യത്ത് ഇന്ധന വിലവര്‍ധനയെന്നും പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അന്താരാഷ്ട്രതലത്തിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളാണ് ഇന്ധനവിലയിലെ അസ്വാഭാവിക വര്‍ധനയ്ക്കു കാരണം. കേന്ദ്രത്തിന് ഇതേക്കുറിച്ച് ജാഗ്രതയുണ്ട്- മന്ത്രി പറഞ്ഞു. ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

RELATED STORIES

Share it
Top