പെട്രോളില്‍ വെള്ളമെന്ന്; ബങ്ക് നാട്ടുകാര്‍ അടപ്പിച്ചു

കൊല്ലങ്കോട്: പെട്രോളില്‍ വെള്ളം കലര്‍ന്നെന്നാരോപിച്ച് ഓട്ടോ െ്രെഡവര്‍മാരും നാട്ടുകാരും ചേര്‍ന്ന് കൊടുവായൂരിലെ പെട്രോള്‍ ബങ്ക് അടപ്പിച്ചു. ഇന്നലെ രാവിലെ കന്നാസില്‍ വാങ്ങിയ പെട്രോളില്‍ വെള്ളം കലര്‍ന്നുവെന്നറിയിച്ച് ഒരാള്‍ ബങ്കിലെത്തിയിരുന്നു. ഇതുമായി വന്നയാളെ പെട്രോള്‍ ബങ്ക് ജീവനക്കാര്‍ തങ്ങളുടെ കുഴപ്പമല്ലെന്ന് പറഞ്ഞ് മടക്കി. വൈകീട്ട് അഞ്ചരയോടെ ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് ബോട്ടിലില്‍ വീണ്ടും പെട്രോള്‍ വാങ്ങിയപ്പോള്‍ വെള്ളം കലര്‍ന്നതായി കണ്ടെത്തി.
ഇതോടെ പെട്രോള്‍ നിറയ്ക്കാനെത്തിയവരും നാട്ടുകാരും ബഹളമുണ്ടാക്കി. വിവരമറിഞ്ഞ് പുതുനഗരം പോലിസ് സ്ഥലത്തെത്തി ഉടമയുമായി സംസാരിച്ച് ബങ്ക് അടച്ചു പൂട്ടി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കീഴിലെ ബങ്കില്‍ വെള്ളം കലര്‍ന്നതെങ്ങനെ എന്ന് സിവില്‍ സപ്ലൈ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് പരിശോധിക്കുമെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top