പെട്രോളിയം പദ്ധതിക്കെതിരേ ജനകീയ മാര്‍ച്ച് നാളെ

പയ്യന്നൂര്‍:  പ്രദേശവാസികള്‍ തള്ളിക്കളഞ്ഞ കണ്ടങ്കാളി പെട്രോളിയം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരേ സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ പയ്യന്നൂര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്തും. രാവിലെ 10ന് തലോത്തുവയലില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരനായിക മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
100 ഏക്കറിലധികം വരുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള നെല്‍വയലും തണ്ണീര്‍ത്തടവും ഏറ്റെടുക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് സമരസമിതി യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ടി പി പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കെ രാമചന്ദ്രന്‍, പി പി ദാമോദരന്‍, സി കെ രമേശന്‍ മാസ്റ്റര്‍, കെ എം വേണുഗോപാലന്‍, എം സുധാകരന്‍, അത്തായി ബാലന്‍, കെ ദേവി, കെ രാജീവ്കുമാര്‍, അപ്പുക്കുട്ടന്‍ കാരയില്‍  സംസാരിച്ചു.

RELATED STORIES

Share it
Top