പെട്രോളിന് വീണ്ടും കൂടി; ലിറ്ററിന് 79.69


തിരുവനന്തപുരം: ഇന്ധന വില വീണ്ടും മുകളിലോട്ട്. പെട്രോളിന് ഇന്ന് 30 പൈസ വര്‍ധിച്ച് 79.69 രൂപയായി. ഡീസലിനും വില കൂടി. 31 പൈസ വര്‍ധിച്ച് 72.82 രൂപയായും മാറി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ധിച്ചത്.

അതേസമയം, പെട്രോള്‍വില ലിറ്ററിനു നാലു രൂപകൂടി ഈ ദിവസങ്ങളില്‍ വര്‍ധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 ദിവസത്തോളം ഇന്ധന വില വര്‍ധിപ്പിക്കുന്നത് മരവിപ്പിച്ചിരുന്നു. അതിന് ആനുപാതികമായി വരും ദിവസങ്ങളില്‍ വര്‍ധനവുണ്ടാകുമെന്നാണു സൂചന.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top