'പൂര്‍വികര്‍ ഹിന്ദുക്കള്‍, ഇന്ത്യന്‍ മുസ്ലിങ്ങള്‍ ജിഹാദികളാവില്ല': വി.എച്ച്.പി. നേതാവ്മംഗളൂരു: ഇന്ത്യയിലെ മുസ്‌ലിംകളുടെ ഡിഎന്‍എ ഹിന്ദുക്കളുടേതാണെന്നും അതുകൊണ്ട് ഇന്ത്യന്‍ മുസ്‌ലിംകള്‍ 'ജിഹാദി'കളാകില്ലെന്നും വിഎച്ച്പി ദശീയ ജോയന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജയിന്‍. മുഹമ്മദ് ഗോറിയും ഗസ്‌നിയും ആദ്യം ഹിന്ദുക്കളായിരുന്നെന്നും അവര്‍ പിന്നീട് മതം മാറിയതാണെന്നും പറഞ്ഞ സുരേന്ദ്രകുമാര്‍ ജയിന്‍ മൈസൂര്‍ ഭരിച്ച ഹൈദരാലിയും ടിപ്പു സുല്‍ത്താനും അനുകരണീയരായ മാതൃകകളല്ലെന്നും പറഞ്ഞു. ഹൈദരാലിയും ടിപ്പു സുല്‍ത്താനും ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റിയവരാണ്. എ.പി.ജെ.അബ്ദുല്‍ കലാമിനെയും ക്യാപ്റ്റന്‍ അബ്ദുള്‍ ഹമീദിനെയുമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടതെന്നും ജയിന്‍ പറഞ്ഞു.

[related]

RELATED STORIES

Share it
Top