പൂരം : കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചുതൃശൂര്‍: പൂരത്തിന് മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളി ല്‍ നിന്നും വരുന്ന ട്രെയിന്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം ഇക്കുറിയും കൂടുതല്‍ ട്രെയിനുകള്‍ക്ക് റെയില്‍വേ സ്‌റ്റോപ്പ് അനുവദിച്ചു. എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഇന്നും മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം-പാലക്കാട് അമൃത-എക്‌സ്പ്രസ്, എറണാകുളം കണ്ണൂര്‍-എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ നാളെയും പൂങ്കുന്നത്ത് നിര്‍ത്തും. കഴിഞ്ഞവര്‍ഷം ലക്ഷങ്ങളുടെ വരുമാനമായിരുന്നു പൂരം നാളില്‍ റെയില്‍വേക്ക് ലഭിച്ചത്. പൂരത്തിന്റെ അധിക തിരക്ക് കൈകാര്യം ചെയ്യാന്‍ ഇക്കുറിയും പൂങ്കുന്നം, തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top