പൂയപ്പള്ളിയില്‍ മോഷണം തുടര്‍ക്കഥ : വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നുഓയൂര്‍: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവന്‍ സ്വര്‍ണ്ണവും ഇരുപതിനായിരം രൂപയും കവര്‍ന്നു.റോഡുവിളയില്‍ അജ്മല്‍ മന്‍സിലില്‍ സുര്‍ജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടുകാര്‍ കുടുംബ വീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. വൈകീട്ട് ആറോടെ വീട് പൂട്ടിപ്പോയവര്‍ രാവിലെ എട്ടോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. മോഷണം നടന്ന വീട്ടില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. പൂയപ്പള്ളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പൂയപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ തന്നെ വെളിയത്ത് മാലയില്‍ ക്ഷേത്രത്തിലും പൂയപ്പള്ളിയില്‍ ബേക്കറിയിലും മോഷണം നടന്നിരുന്നു.

RELATED STORIES

Share it
Top