പൂമാലയുടെ പൂമാല്യം: പ്രകാശനവും വിദ്യാഭ്യാസ സെമിനാറും 4ന്

തൊടുപുഴ: യൂനിസെഫും എസ് സി ഇ ആര്‍ ടിയും സംയുക്തമായി തയ്യാറാക്കിയ “”പൂമാല്യം ഡോക്യുമെന്ററി പ്രകാശനവും വിദ്യാഭ്യാസ സെമിനാറും നാലിന് നടക്കും. സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് രാധാകൃഷ്ണന്‍ കൂവളശ്ശേരിയും ഫോട്ടോഗ്രാഫിയും എഡിറ്റിംഗും ബിജുകാരക്കോണവുമാണ്. മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. പി ജെ ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. ഡോക്യുമെന്ററിയുടെ പ്രകാശനം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജിജി കെ. ജോസ് യൂനിസെഫ് പ്രതിനിധി ഡോ. ജോര്‍ജ് സക്കറിയക്ക് നല്‍കിയും പൂമാല സ്‌കൂള്‍ പഠനറിപ്പോര്‍ട്ട് ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ ഡോ. പി പി  പ്രകാശന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീബാ മുഹമ്മദിന് നല്‍കിയും നിര്‍വഹിക്കും.
പൂമാല എന്തുകൊണ്ട്? പ്രബന്ധം യൂണിസെഫ് മുന്‍പ്രതിനിധി ഡോ. അരുണരത്‌നവും  പൂമാല പഠനം’’ കെ രമേശും അവതരിപ്പിക്കും. ഇളംദേശം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്‍, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി വി  സുനിത, ഡോ. ജെ. പ്രസാദ്, പ്രിന്‍സിപ്പാള്‍ ജോയി വര്‍ഗീസ് സംസാരിക്കും. 3, 4 തിയ്യതികളില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ഡോ. എസ് രവീന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഗോത്രവര്‍ഗ കലാപരിപാടികള്‍, കാഞ്ഞാര്‍ കനല്‍’’ നാടന്‍ കലാസംഘത്തിന്റെ കലാ ആവിഷ്‌കാരം നടക്കും. ചലച്ചിത്രോത്സവം, പ്രാദേശിക കലാസന്ധ്യകള്‍, വിളംബരയാത്ര, പൂക്കുന്ന പൂമാല ചരിത്രപ്രദര്‍ശനം, പൂമാലയുടെ കരവിരുത്  ഗോത്ര ഉല്പന്ന പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഷീബാ രാജശേഖരന്‍, ഹെഡ്മിസ്ട്രസ് ഷീബാ മുഹമ്മദ്, പിടി എ പ്രസിഡന്റ് പി ജി സുധാകരന്‍, വി വി ഷാജി, ജെയ്‌സണ്‍ കുര്യാക്കോസ് പങ്കെടുത്തു.

RELATED STORIES

Share it
Top