പൂനെയെ വീഴ്ത്തി ചെന്നൈയിന്‍ ഒന്നാം സ്ഥാനത്ത്ചെന്നൈ: ഐഎസ്എല്ലില്‍ പൂനെ സിറ്റിയെ വീഴ്ത്തി ചെന്നെയിന്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് പൂനെയുടെ കളിക്കരുത്തിനെ ചെന്നൈയിന്‍ തടുത്തിട്ടത്. ചെന്നൈയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തിന്റെ 83ാം മിനിറ്റില്‍ ഗ്രിഗറി നെല്‍സനാണ് ചെന്നൈയിന് വിജയ ഗോള്‍ സമ്മാനിച്ചത്. റാഫേലിന്റെ പാസിലായിരുന്നു ഗ്രിഗറിയുടെ ഗോള്‍ നേട്ടം. 25ാം മിനിറ്റില്‍ റെനി മിഹിലിക് ചെന്നൈയിന് ലഭിച്ച പെനല്‍റ്റി പാഴാക്കിയിരുന്നു. ജയത്തോടെ 10 മല്‍സരങ്ങളില്‍ നിന്ന് 201 പോയിന്റുള്ള ചെന്നൈയിന്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചപ്പോള്‍ 10 മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റുള്ള പൂനെ മൂന്നാം സ്ഥാനത്താണ്. പട്ടികയില്‍ ചെന്നൈയിന്‍ ഒന്നാമതും പൂനെ മൂന്നാം സ്ഥാനത്തുമാണ്. 18 പോയന്റുള്ള ബംഗളൂരു എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്.

RELATED STORIES

Share it
Top