പൂനെയെ തട്ടകത്തില്‍ വീഴ്ത്തി ബംഗളൂരുപൂനെ: പൂനയെ അവരുടെ തട്ടകത്തില്‍ തറപറ്റിച്ച് ബംഗളൂരു. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബംഗളൂരുവിന്റെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ബംഗളൂരു രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ പറത്തിയാണ് വിജയം പിടിച്ചെടുത്തത്. ബംഗളൂരുവിന് വേണ്ടി മിക്കു ( 64,78) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സുനില്‍ ഛേത്രി (90)യും ബംഗളൂരുവിന് വേണ്ടി ലക്ഷ്യം കണ്ടു. 35ാം മിനിറ്റില്‍ ആദില്‍ ഖാനാണ് പൂനെയുടെ ആശ്വാസ ഗോള്‍ നേടിയത്. 56ാം മിനിറ്റില്‍  ബല്‍ജിത് സിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതാണ് പൂനെക്ക് തിരിച്ചടിയായത്.
ജയത്തോടെ അഞ്ചു മല്‍സരങ്ങളില്‍ നിന്ന് നാല് വിജയത്തോടെ 12 പോയിന്റ് അക്കൗണ്ടിലാക്കിയ ബംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

RELATED STORIES

Share it
Top