പൂനൂര്‍ പുഴ കാരക്കാട്ട് കടവില്‍ മണല്‍വാരല്‍ തകൃതികൊടുവള്ളി: കടുത്ത വേനല്‍ ചൂടില്‍ വറ്റിവരണ്ട പൂനൂര്‍ പുഴയിലെ കാരക്കാട്ട് കടവില്‍ നിന്നും മണല്‍ വാരി കടത്തുന്നു. മണല്‍ വാരി പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് വാഹനങ്ങളില്‍ കടത്തിക്കൊണ്ട് പോവുകയാണ് ചെയ്യുന്നത്. നിരവധി പേര്‍ കുളിക്കാനും അലക്കാനുമൊക്കെ ഉപയോഗിക്കുന്ന കടവിലെ മണല്‍വാരല്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. നേരത്തെ പൂനൂര്‍ പുഴയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന് വന്ന മണല്‍വാരലും ഖനനവും പുഴ സംരക്ഷണ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇടപ്പെട്ട് തടഞ്ഞിരുന്നു. പൂനൂര്‍ പുഴയില്‍ നിന്നും മണല്‍ വാരുന്നതിന്ന് അനുമതിയില്ലെന്നിരിക്കെയാണ് അനധികൃത മണല്‍വാരല്‍ നടക്കുന്നത്.  നീരൊഴുക്ക് നിലച്ച് വറ്റിവരണ്ടപുഴയിലെ മണല്‍വാരല്‍ കടുത്ത ജലക്ഷാമത്തിന് വഴിയൊരുങ്ങുമെന്നതിനാല്‍ മണല്‍ വാരല്‍ തടയാനാവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പൂനൂര്‍ പുഴയില്‍ നിന്നും മണല്‍ വാരി കടത്തികൊണ്ട് പോകുന്നതിനെതിരേ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് സേവ് പൂനൂര്‍ പുഴ പ്രസിഡന്റ് പി എച്ച് താഹ പറഞ്ഞു.

RELATED STORIES

Share it
Top