പൂട്ടുകണ്ടത്തില്‍ ആവേശം വിതറി കാളകള്‍; എന്‍സി ഗ്രൂപ്പ് വളാഞ്ചേരി ചാംപ്യന്‍മാര്‍

നരിക്കുനി: പാസ്‌ക് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെയും പുല്ലാളൂര്‍ കര്‍ഷക സമിതിയുടെയും സംയുക്താ ആഭിമുഖ്യത്തില്‍ പുല്ലാളുരിലെ പൂട്ടു കണ്ടത്തില്‍ നടന്ന കാളപൂട്ട് മല്‍സരത്തില്‍ എന്‍ സി ഗ്രൂപ്പ് വളാഞ്ചേരിയുടെ രണ്ടാം ജോഡി ചാംപ്യന്‍ പട്ടം കരസ്ഥമാക്കി. കെ വി സക്കീര്‍ ഐലക്കാട് രണ്ടാം സ്ഥാനവും കുരുണിയന്‍ മോന്‍ ഒതുക്കുങ്ങല്‍ മൂന്നാം സ്ഥാനവും കെ വി മുഹമ്മദ് ഹാജി ഐലക്കാട് നാലാം സ്ഥാനവും എന്‍ സി ഗ്രൂപ്പ് വളാഞ്ചേരി മൂന്നാം ജോഡി അഞ്ചാം സ്ഥാനവും നേടി. പൂട്ടുകാര്‍ക്കുള്ള ട്രോഫികള്‍ മുസ്തഫ, ശശി വെള്ളൂര്‍, അബൂട്ടി എന്നിവര്‍ കരസ്ഥമാക്കി.
ഒന്നാം റൗണ്ടില്‍ വിവിധ ജില്ലകളില്‍ നിന്നായി എത്തിയ 40 ഓളം ജോഡികളാണ് മത്സരത്തില്‍ പങ്കെടുത്തത്. രണ്ടാം റൗണ്ടില്‍ 22 ജോഡിയും മൂന്നാം റൗണ്ടില്‍ 16 ജോഡിയും മല്‍സരിച്ചു.
കെ സി അബു ഉദ്ഘാടനം ചെയ്തു. റഷീദ് പാറന്നൂര്‍ അധ്യക്ഷത വഹിച്ചു. കെ വി മുഹമ്മദ് ഹാജി ഐലക്കാട് , സഹീ ര്‍ , കെ ടി അബ്ദുല്‍ അസീസ്, സിദ്ധീഖ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

RELATED STORIES

Share it
Top