പൂഞ്ഞാര്‍ മണ്ഡലത്തിലെ റോഡുകള്‍ക്ക് ആറു കോടിയുടെ ഭരണാനുമതിഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി ആറു കോടിയുടെ ഭരണാനുമതി ലഭിച്ചതായി പി സി ജോര്‍ജ് എംഎല്‍എ.അരുവിത്തുറ-പൂവത്തോട് റോഡ് (റീ ടാറിങ്) -40 ലക്ഷം, പൂഞ്ഞാര്‍-കൈപ്പള്ളി-ഏന്തയാര്‍ റോഡ് (റീ ടാറിങ്)-ഒരു കോടി, ഈരാറ്റുപേട്ട-ചേന്നാട്-മാളിക റോഡ് (വൈഡനിങ്, റീടാറിങ്)- ഒരു കോടി, പൂഞ്ഞാര്‍-വെട്ടിപ്പറമ്പ്-ആനിയിളപ്പ് റോഡ് (വീതികൂട്ടല്‍, നവീകരണം)- 40 ലക്ഷം, പത്താഴപ്പടി-തേവരുപാറ-ഞണ്ടുകല്ല് റോഡ് നവീകരണം-40 ലക്ഷം, കാവുംകടവ്-വളതൂക്ക് റോഡ് (വീതികൂട്ടല്‍, നവീകരണം) - 40 ലക്ഷം, 26ാം മൈല്‍-ഇടക്കുന്നം റോഡ് (മെയിന്റനന്‍സ്, റീ ടാറിങ്)-75 ലക്ഷം, ബാങ്ക്പടി-10ഏക്കര്‍-പട്ടാളക്കുന്ന്-ചെന്നപ്ലാവ് റോഡ് നവീകരണം-60 ലക്ഷം, പാറത്തോട്-പിണ്ണാക്കനാട് റോഡ് നവീകരണം-45 ലക്ഷം, പുളിക്കല്‍ക്കട-വെള്ളനടി റോഡ് നവീകരണം-60 ലക്ഷം എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.ഭരണങ്ങാനം-തിടനാട്, പാറത്തോട്-പിണ്ണാക്കനാട്, മുണ്ടക്കയം-ഇളംകാട്-വാഗമണ്‍ റോഡും അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റോഡുകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിയോജക മണ്ഡലത്തിലെ മറ്റു വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ധനകാര്യ മന്ത്രിയുമായും പൊതുമരാമത്ത് മന്ത്രിയുമായും ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം അറിയിച്ചു. മുണ്ടക്കയം-വാഗമണ്‍ റോഡുമായി ബന്ധപ്പെട്ട് 33 കോടിയുടെ എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇളംകാട്-വാഗമണ്‍ റോഡില്‍ ഇനി പണി പൂര്‍ത്തീകരിക്കാനുള്ള പ്രദേശവും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ റോഡ് പണിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനുമായും തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പുതിയ പദ്ധതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top