പൂജാരി ചമഞ്ഞ് തട്ടിപ്പ്; ചേര്‍ത്തല സ്വദേശി പിടിയില്‍

തിരുവനന്തപുരം: പൂജാരിവേഷം കെട്ടി സ്ത്രീകളില്‍ നിന്നു പണവും സ്വര്‍ണവും തട്ടിയ യുവാവ് പിടിയിലായി. ചേര്‍ത്തല പട്ടണക്കാട് കളത്തില്‍ ഭാവനില്‍ രാജേഷ് (34) ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ കൂട്ടാളിയായ പള്ളിമണ്‍ സച്ചുഭവനില്‍ ആതിര (27)യും പിടിയിലായിട്ടുണ്ട്.
ഭാര്യയും കുഞ്ഞുമുള്ള രാജേഷ് രണ്ടുവര്‍ഷം മുമ്പാണ് കുടുംബത്തെ ഉപേക്ഷിച്ച് തിരുവനന്തപുരത്ത് എത്തിയത്. കടയ്ക്കാവൂരിലെ ഒരു ക്ഷേത്രത്തില്‍ പൂജാരി ചമഞ്ഞ് കഴിഞ്ഞു വന്ന ഇയാള്‍ സ്ത്രീകളെയാണ് മുഖ്യമായും ഇരയാക്കിയിരുന്നത്. വസ്തുവിന്റെ ദോഷം അകലാനെന്ന പേരില്‍ തിരുവനന്തപുരം സ്വദേശിനിയില്‍ നിന്ന് മൂന്ന് പവനും 30,000 രൂപയും രാജേഷ് കൈക്കലാക്കിയിരുന്നു. പറഞ്ഞസമയം കഴിഞ്ഞിട്ടും വസ്തു വില്‍ക്കാന്‍ കഴിയാതെവന്നതോടെയാണ് യുവതി പോലിസില്‍ പരാതിനല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് നാളുകളായി നടത്തിവന്നിരുന്ന തട്ടിപ്പുകള്‍ പുറത്തുവന്നത്.

RELATED STORIES

Share it
Top