പൂച്ചാക്കല്‍ എന്‍എസ്എസ് കോളജിലും ക്രമക്കേടുകള്‍

പൂച്ചാക്കല്‍: എന്‍എസ്എസ് കോളജില്‍ ഗുരുതര പരീക്ഷ ക്രമക്കേടുകള്‍ നടന്നതായി പരാതി. ഇതോടെ പല വിദ്യാര്‍ത്ഥികളുടെയും തുടര്‍ വിദ്യാഭ്യാസം അവതാളത്തിലായി. കേരള യൂണിവേഴ്‌സിറ്റി നാലാം സെമസ്റ്റര്‍ പരീക്ഷാ ഫലം വന്നപ്പോള്‍ പല വിദ്യാര്‍ത്ഥികളും തോറ്റിരുന്നു. മൂല്യനിര്‍ണ്ണയത്തിന് സമീപിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ ഉത്തര കടലാസുക്കള്‍ യൂനിവേഴ്‌സിറ്റിയില്‍ എത്തിയില്ല എന്നറിയുന്നത്.
നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരകടലാസുകള്‍ ഒരു വര്‍ഷത്തോളമായി കോളജ് ഓഫിസില്‍ കെട്ടിവച്ചിരിക്കുകയാണത്രെ. എന്നാല്‍ ഇതിന് കോളജ് അധീകൃതര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. പിന്നീട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതിയുമായി പോയാല്‍ കോളജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതിയില്ല എന്ന് എഴുതി വാങ്ങി.
കൂടാതെ 2017 ബാച്ച് ഒന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളുടെ പരീ്ഷ രജിസ്‌ട്രേഷനിലും പ്രിന്‍സിപ്പല്‍ ഗുരുതര വീഴ്ച വരുത്തിയതായി കാണുന്നു. ഒണ്‍ലൈനില്‍ ക്രമീകരിച്ചിടുള്ള പരീക്ഷ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാകണമെങ്കില്‍ ഒരോ വിഷയത്തിലും ട്യൂട്ടര്‍, വകുപ്പ് മേധാവി എന്നിവര്‍ പരിശോധിച്ച് പ്രിന്‍സിപ്പല്‍ സര്‍വ്വകലാശാലക്ക് അയക്കണം. ഇതോടെയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നത്. എന്നാല്‍ ഇത് പ്രിന്‍സിപ്പല്‍സര്‍വ്വകലാശാലക്ക് അയച്ചില്ലന്ന് കണ്ടെത്തി. ഇതോടെ 36 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത അവസ്ഥയായി.
എന്നാല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ അനുമതി നല്‍കിയെങ്കിലും പിഴ അടക്കാതെ ഫലം പ്രസിദ്ധികരിക്കില്ലന്ന അവസ്ഥയായി. ഈ പിഴ തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാനാണ് പ്രിന്‍സിപ്പല്‍ ശ്രമിക്കുന്നതെന്ന് പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

RELATED STORIES

Share it
Top