പൂങ്കാവില്‍ തെരുവുനായ്ക്കള്‍ വിഹരിക്കുന്നു; മധ്യവയസ്‌കനടക്കം നിരവധിപേര്‍ക്ക് കടിയേറ്റു

ആലപ്പുഴ: പൂങ്കാവ് ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞദിവസം മധ്യവയ്ക്കനടക്കം മൂന്നോളം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു. രാപ്പകല്‍ വ്യത്യാസമില്ലാതെ തെരുവ് നായകള്‍ അലഞ്ഞു നടക്കുകയാണ്.  വീടിന് സമീപത്ത് വെച്ചാണ് പൂങ്കാവ് സ്വദേശി ജേക്കബ് എന്നയാള്‍ക്ക് കടിയേറ്റത്.
പൂങ്കാവ് പള്ളിമുറ്റമാണ് ഇവയുടെ താവളം. നേഴ്‌സറി സ്‌ക്കൂള്‍, ശ്രീചിത്തിര വിലാസം അപ്പര്‍ പ്രൈമറിസ്‌ക്കൂള്‍, മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഭയന്നാണ് സ്‌കൂളില്‍ പോയിവരുന്നത്. പൂങ്കാവ് ചന്തയില്‍ നിന്നും മല്‍സ്യവുമായി പോകുന്നവര്‍ക്ക് നേര്‍ക്കും പ്രഭാതസവാരിക്കിറങ്ങുന്നവര്‍ക്ക് നേര്‍ക്കും നായ്ക്കള്‍ പാഞ്ഞടുക്കുന്നതിനാല്‍ യാത്രക്കാരും ഭയപ്പാടിലാണ്. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി തെരുവ്‌നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പൂങ്കാവ് പ്രദേശത്തെ തെരവ്‌നായ്ക്കളെ അമര്‍ച്ച ചെയ്യുന്നതിനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top