പൂക്കോട് വെറ്ററിനറി കോളജ് കവാടത്തില്‍ മാവോവാദി സംഘമെത്തി

കല്‍പറ്റ: വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജ് പരിസരത്ത് മാവോവാദി സംഘമെത്തി. കവാടത്തില്‍ സായുധരായ മാവോവാദികള്‍ പോസ്റ്ററുകളും ബാനറുകളും ബോംബാണെന്ന് പറഞ്ഞ് കുപ്പിയും വയറുകളും കൂട്ടിക്കെട്ടിയ പൊതിയും കോളജ് കവാടത്തില്‍ സ്ഥാപിച്ചു. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം.
ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും അടങ്ങുന്ന സംഘമാണ് എത്തിയത്. വാച്ച്മാന്‍ ഭാസ്‌കരന്‍ ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഇയാളില്‍ നിന്ന് ഫോ ണ്‍ തട്ടിപ്പറിച്ച് എറിഞ്ഞതായി പറയുന്നു. കോഴിക്കോട്ടു നിന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചപ്പോഴാണ് കുപ്പിയും വയറും മാത്രം അടങ്ങിയ പൊതിയാണെന്ന് മനസ്സിലായത്.
മാവോവാദി സംഘത്തില്‍ ഉണ്ടായിരുന്നത് ആരൊക്കെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വയനാട് ജില്ലാ പോലിസ് മേധാവി കറപ്പസ്വാമി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ പോലിസും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും പരിശോധന തുടരുകയാണ്.

RELATED STORIES

Share it
Top