പൂക്കോട്ടും പാടത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തു
നിലമ്പൂര്‍: പൂക്കോട്ടുംപാടം വില്‍ല്ലോത്ത് ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്ന് വിഗ്രഹങ്ങള്‍ തകര്‍ത്തു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ക്ഷേത്രത്തിന്റെ ഓടുകള്‍ ഇളക്കി മാറ്റിയാണ് അക്രമി അകത്ത് കടന്നത്. ശിവന്റെയും വിഷ്ണുവിന്റെയും വിഗ്രഹങ്ങള്‍ അടിച്ച് പൊട്ടിച്ചിട്ടുണ്ട്. പൂക്കോട്ടുംപാടം അങ്ങാടിയില്‍ നിന്നും പത്ത് മീറ്ററോളം മാത്രമണ് ഈ ക്ഷേത്രത്തിലേക്കുള്ള ദൂരം. ഇതെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ സംഘ് പരിവാര സംഘങ്ങള്‍ പൂക്കോട്ടുംപാടത്ത് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാര്‍ ആത്മസംയമനം പാലിച്ചത് കാരണം അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. സംഭവം നടന്ന വിവരം അറിഞ്ഞ ഉടന്‍ ഡി.വൈ.എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം പൂക്കോട്ടും പാടത്തും പരിസരങ്ങളിലും  നിലയുറപ്പിച്ചു. വിരലടയാള വിദഗ്ദരും' ഡോഗ് സ്‌കോഡും എത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പരിസരവാസിയായ ഒരു യുവാവ് പോലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. അമ്പലത്തില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ മോഷണല്ല അക്രമിയുടെ ലക്ഷ്യമെന്നാണ് അന്വേഷണ ഉദ്യോഗസ്തരുടെ നിഗമനം. ക്ഷേത്ര കമ്മിറ്റിയില്‍ രണ്ട് വിഭാഗം തമ്മിലുള്ള ഭിന്നത ഈയടുത്ത് രൂക്ഷമായതായി നാട്ടില്‍ സംസാരമുണ്ട്. ഈ വഴിയും അന്വേഷണം നടക്കുന്നതായാണ് വിവരം. കൂടുതല്‍ അന്വേഷണ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

[temple]

RELATED STORIES

Share it
Top