പൂക്കിപ്പറമ്പ് പതിനാറുങ്ങല്‍ ബൈപാസ് സാധ്യതാ പഠനം തുടങ്ങി

തിരൂരങ്ങാടി: നിര്‍ദ്ദിഷ്ട പൂക്കിപ്പറമ്പ് പതിനാറുങ്ങല്‍ ബൈപാസ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ തെന്നലയില്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സാധ്യതാപഠനത്തിന് ടെന്‍ഡര്‍ എടുത്ത പരിശോധന സംഘം, റോഡ് കടന്ന് പോവുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിലയിരുത്തി.ദേശീയപാത പൂക്കിപറമ്പ് മുതല്‍ വെസ്റ്റ്ബസാര്‍, തരിപാല തോട് വരെയുള്ള ഭാഗങ്ങളിലൂടെയാണ് തെന്നല പഞ്ചായത്തിലൂടെ റോഡ് കടന്നുപോകുന്നത്. സാധ്യതാപഠനത്തിന്റെ ഭാഗമായി അലയ്ന്‍മെന്റ് രേഖപ്പെടുത്തുന്ന  നടപടികള്‍ ഉടനെത്തന്നെ തുടങ്ങുമെന്ന് അസിസ്റ്റന്റ്എന്‍ജിനീയര്‍ എം അബ്ദുല്ല പറഞ്ഞു. ഈ  പ്രദേശങ്ങളിലെ ഭൂവുടമകളുടേയും പൊതുജനങ്ങളുടേയും അഭിപ്രായങ്ങള്‍ മാനിച്ചു മാത്രമേ റോഡ് നിര്‍മാണവുമായി മുന്നോട്ട് പോവൂ എന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീന്‍ പറഞ്ഞു. സംഘാംഗങ്ങളുമായി തെന്നല ഗ്രാമപ്പഞ്ചായത്ത് അംഗം കെ വി സെയ്താലി, കെ വി ഹംസ ഹാജി, പി മരക്കാര്‍ ഹാജി, കോലോതൊടു കുഞ്ഞീതു, കെ വി മമ്മുതുഹാജി, തലാപ്പില്‍ ബീരാന്‍, കോലോതൊടി അഹമ്മദ്, പി എം സിദ്ധീഖ് ഹാജി, തോണ്ടാലി മൊയ്തീന്‍ ഹാജി, റാഫി പൊതുവത്ത് സംസാരിച്ചു.  2017 ലെ സംസ്ഥാന ബജറ്റിലാണ് ബൈപ്പാസ് നിര്‍മിക്കുന്നതിന് 100 കോടി കിഫ്ബിയില്‍നിന്നും അനുവദിച്ചത്.

RELATED STORIES

Share it
Top