പുസ്തക പ്രസാധന രംഗത്ത് ആധുനികതയെ സ്വീകരിക്കാന്‍ കഴിയണം: മന്ത്രി

തിരുവല്ല: പുസ്തക പ്രസാധന രംഗത്ത് ആധുനികതയെ സ്വീകരിക്കാന്‍ കഴിയണമെന്ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുസ്തക വില്‍പ്പന വിഭാഗമായ നാഷണല്‍ ബുക്ക് സ്റ്റാളിന്റെ പതിമൂന്നാമത് ശാഖ തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രസിദ്ധീകരണ മേഖലയില്‍ വലിയ മല്‍സരമാണ് ഇന്ന് നടക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ പുസ്തകങ്ങളുടെ ഉടമസ്ഥത നേടിയെടുക്കുന്നതിനായി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രവര്‍ത്തന പരിപാടികളില്‍ ആവശ്യമായ പുനക്രമീകരണം നടത്തണമന്നും മന്ത്രി പറഞ്ഞു.എന്‍ബിഎസിന്റെ പുതിയ ശാഖയ്ക്ക് വേദിയാകാന്‍ തിരുവല്ലയ്ക്ക് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. പുസ്തകങ്ങളുടെ ആദ്യവില്‍പ്പന മന്ത്രി മാത്യു ടി തോമസ് എഴുത്തുകാരന്‍ ടി ഒ ഏലിയാസിന് നല്‍കി നിര്‍വഹിച്ചു.
എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗം പി സോമനാഥന്‍, സെക്രട്ടറി കെ അജിത്ത് ശ്രീധര്‍, തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലര്‍ റീന മാത്യു പങ്കെടുത്തു.

RELATED STORIES

Share it
Top